ജീവിതം ഒത്തു പോകലുകൾ ആകുമ്പോഴാണ്
ചിതലരിച്ചും പൂതലിച്ചും
ബന്ധങ്ങൾ ശിഥിലമാകുന്നത് .
കരിന്തിരി കത്തുന്ന ഇരുളാഴങ്ങളിൽ നിശബ്ദതയും നെടുവീർപ്പുകളും
ഒളിച്ചു കളിക്കുന്നത് .
ശവംനാറിപ്പൂക്കൾ പോലെ
ആരുമറിയാതെ ജീവിതങ്ങൾ
വിടർന്നു കൊഴിയുന്നത് .
വേഷങ്ങൾ അഴിച്ചുവയ്ക്കാനാവാതെ
ഗ്രീൻ റൂമിൽ തേങ്ങലുകൾ ചിലമ്പിക്കുന്നത് .
പുഞ്ചിരിയുടെ പിന്നിൽ വിരിച്ചിടുന്ന
തിരശ്ശീലയിൽ ഉപ്പ് ഇനിക്കുന്നത് .
------------------------------ബിജു ജി നാഥ്
ജീവിക്കാന്‍വേണ്ടി ജീവിതഭാരം പേറുന്നവര്‍...
ReplyDeleteആശംസകള്‍
ഒത്തുപോകല്‍ നല്ലതും ചീത്തയുമാണ്
ReplyDelete