ആസുരതയുടെ കിരാത വേഴ്ച്ചകളില്‍
കുഞ്ഞു കബന്ധങ്ങള്‍ മണ്ണ് തിന്നുമ്പോള്‍
ഉന്മാദത്തിന്റെ ഉന്മത്തകാഴ്ചകളില്‍
ജനനേന്ദ്രിയങ്ങള്‍ രക്തപൂക്കളം തീര്‍ക്കുമ്പോള്‍
ആമോദത്തിന്റെ ഉത്തുംഗതയില്‍
ബന്ധങ്ങള്‍ തന് ബന്ധനമഴിയുമ്പോള്‍
അധികാരത്തിന്റെ ചിലന്തിവലയില്‍
അടിയാളന് കുരുങ്ങി പിടയുമ്പോള്‍
ചവറ്റുകൂനകളില്‍ പ്ലാസന്റയില്‍ കുരുങ്ങി
മൃതകണ്ണുകള് ഉറുമ്പ് തിന്നുമ്പോള്‍ .
കാലമേ നിന്നില്‍ പിടയുന്നുണ്ടോ
മുറിവേറ്റൊരു ലോലഹൃദയം തരളം ?
തടയുവനാകാതെ ,
ഉയര്‍ത്തുവാനാകാതെ
വിങ്ങുന്നുണ്ടാകുമോ ഒരു ഖഡ്ഗകരം.
ചുരത്തുവാനാകാതെ
വിങ്ങിപ്പൊട്ടുന്നുണ്ടാകുമോ ഒരു നിറമാര് .
നീ കൊതിക്കുന്നുണ്ടാകുമോ
ഓരോ നിമിഷവും
ഒരു രക്ഷകനാകാന്‍
ആശ്വാസമാകാന്‍
സ്നേഹമാകാന്
താരാട്ടാകുവാന്‍ .?
-------------ബിജു ജി നാഥ്
നല്ല കവിത
ReplyDeleteശുഭാശംസകൾ....
കൊള്ളാം
ReplyDeleteആശംസകള്‍
നല്ല കവിത. ഇഷ്ടം
ReplyDelete