നിന്നിലേക്ക് ആഴുന്ന വേരുകളായും
നിന്നിൽ പടരും വള്ളികൾ പോലെയും
നിന്നിൽ അലിയും സുഗന്ധമായും
നിന്നിൽ നിന്നടരാത്ത ചെതുമ്പലായും
ഇന്നെനിക്ക് കൂടുമാറണം പ്രിയതേ.
ഒടുവിൽ നിന്റെ മടിയിലുറങ്ങിയും
നിൻസ്നേഹസ്തന്യം നുകർന്നും
നിന്റെ വിയർപ്പിൽ മുങ്ങിയുറങ്ങി
ഒടുങ്ങണമെനിക്കീ കേവലജന്മവും.
..............................ബിജു ജി നാഥ്
ആശംസകള്‍
ReplyDeleteകവിതയോടിത്ര പ്രണയം
ReplyDelete