Tuesday, May 19, 2015

ഭയം

തെരുവിലൊരിരുള്‍ കയം തന്നിലായൊറ്റയ്ക്ക് 
ഒരു ശാപബാല്യമേകനായ് നില്‍ക്കും പോല്‍
ഇവിടെയീ തമസ്സിന്‍ കരങ്ങളിലിന്നു ഞാന്‍
വെറുതെ മൗനം രുചിച്ചിന്നു നിന്നീടവേ
ഇരുള്‍പക്ഷി, നിന്നുടെ ചിറകടിയൊച്ചയെന്‍
ഹൃദയതാളം കവര്‍ന്നകലുന്ന പോലഹോ!
-------------------------------ബിജു ജി നാഥ്

1 comment:

  1. മനുഷ്യന്‍ മനുഷ്യനെ ഭയക്കും കാലം!
    ആശംസകള്‍

    ReplyDelete