നിശബ്ദയായ് മണ്ണ് കരയുന്നു....
വെയിൽപ്പൂക്കൾ തനുവില്‍ ചൂടി,
ഇറ്റു കണ്ണുനീർ തുളുമ്പാതെ,
മിഴികള്‍ അടയ്ക്കാന്‍ മറന്ന്
ആകാശത്തിന്നനന്തതയിലേക്ക്
ഒരു ദാഹാര്‍ത്തിയായവള്‍ മലര്‍ന്നു കിടപ്പൂ.
അഴിഞ്ഞുലഞ്ഞ കേശഭാരവും
അകന്നുപോയ പിഞ്ചിയ ആടയും
അലോസരപ്പെടുത്താതെ,
കടന്നുപോകാന്‍ മടിച്ചു നില്‍ക്കുന്നു കാറ്റ്.
അവളിലെ ആഴമേറിയ ദുഃഖമറിഞ്ഞ്
കൂടെക്കരയും തരുലതകളും
നിഴലുപാകാന്‍ ഇലകള്‍ പോരാഞ്ഞ്
വേദനക്കണ്ണുകള്‍ കൊണ്ടുഴിയും മരങ്ങളും
ഒഴിഞ്ഞു പോകാനാകാതെ വിങ്ങും
ഉച്ചസൂര്യനും സാക്ഷിയായ്
നിശബ്ദമായ് മണ്ണ് കരയുന്നു.
വെയിൽപ്പൂക്കൾ തനുവില്‍ ചൂടി.
@ബിജു.ജി.നാഥ്
നല്ല രചന. ആശംസകൾ 👏👏👏👏
ReplyDelete