Thursday, August 13, 2015

ജന്മശാപങ്ങൾ


പട്ടു വിതാനിച്ച തല്പത്തിൽ പെട്ടൊരു
കുണ്ടളപ്പുഴുവാമെൻ ജന്മമേ !
നിന്നെയോർത്തു കേഴുവാൻ പോലും
ഇല്ല പാരിലൊരു ഹൃദന്തവും.

വാരിയെടുത്തുമാറോടു ചേർക്കുവാൻ
ഉള്ളുതുറന്നൊരു കരവും,
കല്മഷമില്ലാതെ ചുംബിയ്ക്കുവാൻ
ഇല്ലധരങ്ങളും നിനക്കായ് .

കൊത്തിപ്പിരുത്തൊന്നു പൊട്ടിച്ചിരിക്കുവാൻ
ഉണ്ട് ബാല്യങ്ങൾ ചുറ്റിലും .
കണ്ണുതെറ്റിയാൽ ഉള്ളിലാക്കാൻ
പുള്ളും പരുന്തും മേലെയും .

ഇല്ല പരിദേവനങ്ങൾ തെല്ലുമിന്നു നിന്നഭി-
ശപ്തതലങ്ങൾക്കു കൂട്ടിനായ്.
കണ്ണടച്ചു പിറകോട്ടിഴയുമ്പോൾ ഇല്ല
കണ്ണീർ ഒട്ടു പൊഴിയുവാൻ .
-----------------------ബിജു ജി നാഥ് 

5 comments:

 1. നൊമ്പരമായി വരികള്‍
  ആശംസകള്‍

  ReplyDelete
 2. എന്നാലും മുന്നോ‍ട്ട്

  ReplyDelete
 3. ആരുമില്ലാത്തവർക്ക് പടച്ചോൻ കാവലുണ്ട്.

  നല്ല എഴുത്ത്. ഹൃദയസ്പർശിയായത്.

  ശുഭാശംസകൾ.....


  ReplyDelete
 4. ആരുമില്ലാത്തവർക്ക് പടച്ചോൻ കാവലുണ്ട്.

  നല്ല എഴുത്ത്. ഹൃദയസ്പർശിയായത്.

  ശുഭാശംസകൾ.....


  ReplyDelete