വേട്ട
അവര്‍
വേട്ടയ്ക്കിറങ്ങുമ്പോള്‍
കാടുകള്‍
ശബ്ദയാനമാകുന്നു.
ഇളം
മാംസങ്ങള്‍ അല്ലവര്‍ക്ക് വേണ്ടത്
അവര്‍ക്ക്
വേണ്ടത് സംഹിതകള്‍ ആണ്
അവര്‍ക്ക്
വേണ്ടത് കണ്ണുകെട്ടിയ തുലാസുകള്‍ ആണ്
അവര്‍ക്ക്
വേണ്ടത് അധികാരത്തിന്റെ ബാറ്റണുകള്‍ ആണ്
അവര്‍ക്ക്
വേണ്ടത് ബയണറ്റ് മൂര്‍ച്ചകള്‍ ആണ് .
നോക്കൂ എത്ര
മനോഹരമായാണ് അവര്‍ വേട്ടയാടുന്നത് .
നിങ്ങളുടെ
ജീവിതത്തെ അവര്‍ വളഞ്ഞു വയ്ക്കുകയാണ്.
നിങ്ങളുടെ
ആഹാരത്തെ അവര്‍ തടയുകയാണ്
നിങ്ങളുടെ
പേനകള്‍ അവര്‍ കുത്തിയൊടിക്കുകയാണ്
നിങ്ങളുടെ
നീതിയെ അവര്‍ ഭോഗിക്കുകയാണ്
നിങ്ങളിലെ
ദേശ സ്നേഹത്തെ അവര്‍ കുത്തിനോവിക്കുകയാണ്
നിങ്ങള്‍ക്കറിയില്ല
നിങ്ങള്‍
ഇരയാണ് എന്ന്
നിങ്ങള്‍ അതറിയുമ്പോഴേക്കും
നിങ്ങള്‍ക്ക്
ഒന്ന് കുതറാന്‍ പോലും കഴിയില്ല .
നിങ്ങള്‍
കരുതിയിരിക്കുന്ന ‘നമുക്കല്ലല്ലോ’ എന്നൊരാശ്വാസം
നിങ്ങളെ
ഒരിക്കലും അന്ന് സഹായിക്കില്ല
കാരണം , നിങ്ങളും ഇരകള്‍ ആണ് .
ചൂണ്ടയില്‍
കൊരുക്കപ്പെടുന്ന ചെറിയ വലിയ ഇരകള്‍.
------ബിജു.ജി.നാഥ്
വര്‍ക്കല
No comments:
Post a Comment