പ്രിയേ
നിര്‍ലജ്ജം നിര്‍ന്നിമേഷം ,
നിന്‍ മിഴികളില്‍ , അധരച്ചുവപ്പില്‍ ,
കപോലത്തുടുപ്പില്‍
ഒരു കുറുനരിയായ് ഞാന്‍ അലയട്ടെ ...!
ഹൃദയവാതില്‍ തുറന്നു നീ ചൂടുമീ
രുധിരസ്നിഗ്ധ ഗരിമയില്‍
മധുരപാനം നടത്തി ഞാനൊരു
യക്ഷഗാനം പാടാമിനി .
കന്നിമാസം കനിഞ്ഞു നല്‍കിയ
ശ്വാനജന്മമല്ലിതെന്നാല്‍
കര്‍ണ്ണികാരം പെയ്തൊഴിയും
ശാന്തനീലിമ പടരും താഴ്വര ഞാന്‍ .
തെരുവുകള്‍ കടമായ് നല്‍കിയ
കഠിന രാവുകളില്‍
നിന്റെ മേനി പകര്‍ന്നു നല്‍കിയ
ഗന്ധമെന്നില്‍ നിറയവേ
പാലപൂത്ത സന്ധ്യതന്നുടെ
നിലാചരിവുകള്‍ തേടി ഞാന്‍ .
കരുണവറ്റിയ മിഴികള്‍
സൂര്യ രശ്മി പോല്‍ ജ്വലിക്കവേ .
കനവുപോലെ നിന്‍ ചാരെ നിന്നുമാ
കിളിന്നു പൂവുടല്‍ ചൂഴ്ന്നു ഞാന്‍ .
ഇരുളിന്‍ നിന്നുടെ ഗന്ധം നുകരവേ
പ്രജ്ഞ നല്കിയോരോമ്മകള്‍ക്കുള്ളില്‍
ഒട്ടകം സൂചിക്കുഴ താണ്ടും
സൂത്രവാക്യമറിഞ്ഞു ഞാന്‍ .
ജ്വരമായ് പടരുന്ന നനവുകളെയൊക്കെ
ജലമായൂറ്റിഎടുത്തു ഞാന്‍
ഇരുളിലേക്കിറങ്ങി പോകുമ്പോള്‍
അരയിലൊരു കെട്ടഴിയുന്നു .
-------------ബി ജി എന്‍ വര്‍ക്കല -----
നിര്‍ലജ്ജം നിര്‍ന്നിമേഷം ,
നിന്‍ മിഴികളില്‍ , അധരച്ചുവപ്പില്‍ ,
കപോലത്തുടുപ്പില്‍
ഒരു കുറുനരിയായ് ഞാന്‍ അലയട്ടെ ...!
ഹൃദയവാതില്‍ തുറന്നു നീ ചൂടുമീ
രുധിരസ്നിഗ്ധ ഗരിമയില്‍
മധുരപാനം നടത്തി ഞാനൊരു
യക്ഷഗാനം പാടാമിനി .
കന്നിമാസം കനിഞ്ഞു നല്‍കിയ
ശ്വാനജന്മമല്ലിതെന്നാല്‍
കര്‍ണ്ണികാരം പെയ്തൊഴിയും
ശാന്തനീലിമ പടരും താഴ്വര ഞാന്‍ .
തെരുവുകള്‍ കടമായ് നല്‍കിയ
കഠിന രാവുകളില്‍
നിന്റെ മേനി പകര്‍ന്നു നല്‍കിയ
ഗന്ധമെന്നില്‍ നിറയവേ
പാലപൂത്ത സന്ധ്യതന്നുടെ
നിലാചരിവുകള്‍ തേടി ഞാന്‍ .
കരുണവറ്റിയ മിഴികള്‍
സൂര്യ രശ്മി പോല്‍ ജ്വലിക്കവേ .
കനവുപോലെ നിന്‍ ചാരെ നിന്നുമാ
കിളിന്നു പൂവുടല്‍ ചൂഴ്ന്നു ഞാന്‍ .
ഇരുളിന്‍ നിന്നുടെ ഗന്ധം നുകരവേ
പ്രജ്ഞ നല്കിയോരോമ്മകള്‍ക്കുള്ളില്‍
ഒട്ടകം സൂചിക്കുഴ താണ്ടും
സൂത്രവാക്യമറിഞ്ഞു ഞാന്‍ .
ജ്വരമായ് പടരുന്ന നനവുകളെയൊക്കെ
ജലമായൂറ്റിഎടുത്തു ഞാന്‍
ഇരുളിലേക്കിറങ്ങി പോകുമ്പോള്‍
അരയിലൊരു കെട്ടഴിയുന്നു .
-------------ബി ജി എന്‍ വര്‍ക്കല -----
ങൂം..ങ്ഹൂം...
ReplyDeleteശരിശരി.