വറുതിക്കൊരറുതി വരുത്താതെ
എരിയുന്ന പകല്‍ കരയുമ്പോള്‍
വരളുന്ന മണ്ണില്‍ വീണു പുളയുന്ന
കണിക്കൊന്ന പൂവിന്നുള്ളില്‍
ഉണരുന്നുണ്ടൊരു വിഷുക്കാലം .
മുലപ്പാലിന്‍ മധുരമറിയാന്‍
വിധിയില്ലാ പൈതങ്ങള്‍ തന്‍
വിളറിയ കണ്ണുകളില്‍
പടരുന്ന ശോകവുമായി ,
ഉരുകുന്ന അമ്മക്കണ്ണിലൂറും നീര്‍മണി
തെളിയും കാഴ്ചകള്‍ കണ്ടും ,
അരയിലെ അരമുറി തുണിയില്‍
ഒളിക്കാത്ത നാണം കണ്ടും
അരമനയില്‍ പ്രജാപതികള്‍ .
ഇടറിയും പരതിയും
കാലം മറയ്ക്കുന്ന കണിക്കൊന്നകള്‍
ഓര്‍മ്മയിലയവിറക്കും
ചാനല്‍ പക്ഷികളില്‍ വിരിയുന്ന
കാഴ്ചകളെ കണ്ടു രമിക്കാന്‍
സമ്മാനപൊതികളഴിയവേ
സൂര്യന്റെ ചൂടില്‍ വെന്തും
നാടിന്റെ മിഴികള്‍ കത്തും
ചാരത്തില്‍ കാല്‍കുത്തി നിന്ന് ഞാന്‍
നേരട്ടെ വിഷു പ്പുലരികള്‍
-----ബി ജി എന്‍ വര്‍ക്കല ---
സൂര്യന്റെ ചൂടില്‍ വെന്തും
ReplyDeleteനാടിന്റെ മിഴികള്‍ കത്തും
ചാരത്തില്‍ കാല്‍കുത്തി നിന്ന് ഞാന്‍
നേരട്ടെ വിഷു പ്പുലരികള്‍
വിഷു ആശംസകള്‍