ചുറ്റും ചിരകടിച്ചാര്‍ക്കുന്ന യൌവ്വനം
കരിന്തേല്‍ കുത്തുന്ന നോവായി
എന്റെ കരളിന്‍ മടക്കുകളില്‍
വേദനകടല്‍ പരത്തവേ
നിന്റെ നര വീണകണ്പീലി
നനയുന്നതെന്തിനായ് ?
മനസ്സില്‍ പടരുന്ന രതിയുടെ നനവും
മിഴികളില്‍ നിറയുന്ന ജാള്യവും
നിന്റെ ശരീരത്തിന്റെ അളവുകൊലുകളില്‍
എന്റെ വിരല്പടുകള്‍ വിറ കൊള്ളുന്നുവോ ?
പുല്‍മേടുകളില്‍ പാഞ്ഞു നടന്ന
അശ്വമല്ല ,
ജാക്പോട്ടില്‍ പുറംതള്ളിയ
ഉരുവാണ് ഞാന്‍
പട നയിച്ച് വരുന്ന ശത്രുവിനെ വീഴ്ത്താന്‍
മുനയൊടിഞ്ഞ അസ്ത്രങ്ങള്‍ ബാക്കി..
വിഷപല്ലുകള്‍ മഞ്ഞിച്ച ഇരുളുകളില്‍
കരിനാഗമായി പടരുന്ന ചിത്രരകൂടങ്ങള്‍
അവയില്‍ മാണിക്യം തിളങ്ങുന്നുവോ
ദംസിക്കാന്‍ കാത്തിരിക്കും മിഴി തിളങ്ങുന്നു.
---------------------ബി ജി എന്‍
No comments:
Post a Comment