നീ അഴിച്ചിട്ട വസ്ത്രം ആണ്ഞാന്‍ അണിയുന്നതെന്നറിയുമ്പോഴേക്കും അതിന്റെ നാറ്റം എന്നില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു .
ഉടുതുണി അഴിക്കുന്ന ലാഘവത്തോടെ നീ ഉപേക്ഷിച്ചു പോകുന്നതൊക്കെ ഞാന്‍ സ്വീകരിക്കേണ്ടി വരുന്നത് തെറ്റാണ് എന്നറിയുമ്പോഴും , ഒന്ന് നുണഞ്ഞു കളയാം എന്നൊരു മോഹം
മനസ്സില്‍ എങ്ങോ ഉണ്ടാകണം അല്ലെങ്കില്‍ ഞാന്‍ എന്തിനു വേണ്ടി ഉച്ചിഷ്ടങ്ങള്‍ക്ക് പിറകെ യാത്ര ചെയ്യണം .
നിലാവെന്നു കരുതി ഇരുട്ടിലെക്ക് ഞാന്‍ നടന്നു തുടങ്ങുമ്പോള്‍ പിറകിലെ നിന്റെ വെളുത്ത ചിരി
എന്റെ മൂന്നാം കണ്ണില്‍ തട്ടി ചിതറുന്നതറിയുന്നു ഞാന്‍ .
മദഗന്ധം നിറയുന്ന നിന്റെ നിശ്വാസത്തിന്റെ തീചൂടില്‍ വീണു ആര്‍ത്തവ വിരാമത്തിന്റെ കറുത്ത
ചോരത്തുള്ളികള്‍ പിടക്കുമ്പോള്‍ വഴുതി മാറുന്ന മാന്പെടകളില്‍ നീ പുതിയ രാമായണത്തിന്റെ ലേഖനം കുറിക്കുന്നു ;
അലക്കുകാരന്റെ വാക്ക് കേട്ട് ഉത്തമ ഭാര്യമാര്‍ തെരുവില്‍ നഗ്നരാകുന്നത് നിനക്കും ഹരമായി തുടങ്ങിയത് ഈ വലക്കണ്ണികളുടെമിഴിച്ചെപ്പുകള്‍ തുറന്നപ്പോള്‍ ആയിരുന്നുവല്ലോ ,
നമുക്കിടയിലെ ദൂരമത്രയും നീ നടന്നു തീര്‍ത്തതും ഞാന്‍ തളര്‍ന്നു നിന്നതും നമ്മുടെ ഇടയില്‍ തീര്‍ത്ത നൂലിന്റെ തിളക്കവും ശക്തിയും മൂലമായിരുന്നു എന്ന് നമ്മള്‍ പരസ്പരം വിശ്വസിക്കുക ആയിരുന്നു ;
ഉപയോഗിക്കൂ വലിച്ചെറിയൂ എന്ന് ചീനക്കാരന്‍ പറഞ്ഞത് ബന്ധങ്ങളെ അല്ല ഉപകരണങ്ങളെ ആണ് അത് നിനക്കറിയാമായിരുന്നു എനിക്ക് അറിയില്ലായിരുന്നു എന്നതു നിന്റെ തെറ്റുമല്ല .
അനന്തരം പത്രോസ് കടലിലെക്കിറങ്ങുമ്പോള്‍ ഹൈദ്രോസ് പുണ്യാളന്‍ കയറി വരുന്നുണ്ടായിരുന്നു .
ശങ്കരന്‍തിരുമേനിയുടെ പൂണൂലിലെ നനവില്‍ ഉടക്കിയ കണ്ണുകളില്‍ താമരയുടെ ഗന്ധം നുകര്‍ന്ന്
കിഴക്കന്‍ കാറ്റ് ചുരം കടന്നു വരുമ്പോള്‍ അരപ്പട്ടയിട്ട ബെല്‍ട്ടില്‍ കിടന്നു ശ്വാസം മുട്ടുന്നുണ്ടായിരുന്നു മുട്ടനാടിന്റെ കരളറുത്ത ആ കൃപാണം .
...................ബി ജി എന്‍ വര്‍ക്കല

വായിച്ചു. അത്രയ്ക്കങ്ങ് വ്യക്തമായില്ല
ReplyDeleteശക്തമായ പ്രമേയം
ReplyDeleteതുറന്നു പറഞ്ഞിരിക്കുന്നു
വെള്ള എത്ര പൂശിയാലും തെറ്റ് ശരി ആവില്ലല്ലോ
വളരെ നന്നായി
എനിക്ക് മനസ്സിലായി അവര്‍ ഇതിലും ഹാനികരമായ കോമഡികള്‍ കേട്ട് ചെവി തഴമ്പിച്ചിരിയ്ക്കുവാന്ന്
ReplyDeleteoru prathishedham pole aanu chilappol enikku ezhuthu. athaakam ajith bhaay thankalkku piditharaathe poyathum vaayana. nandi ellaarkkum
ReplyDelete