കാഴ്ചകള്‍ പൊള്ളുന്ന ഓര്‍മ്മകളാണ്...
വനദുര്‍ഗ്ഗങ്ങളില്‍
വിടരും കറുത്ത പുഷ്പദളങ്ങള്‍,
വെളുത്ത വിരിപ്പൂക്കളില്‍ നിറം നല്‍കുമ്പോള്‍!
ഒരിക്കലും തേടിവരാത്തൊ-
രാലിലയെ സ്വപ്നം കണ്ട്
കണ്ണീര്‍ പുതഞ്ഞൊരു
തലയിണ
തപിക്കുമ്പോള്‍
തിരികെ വരാതെ പടിയിറങ്ങുന്ന
നല്ല പാതിയുടെ കാലടികള്‍
നിറകണ്ണുകളില്‍
കാണാന്‍ കഴിയാതാകുമ്പോള്‍
പ്രണയാലസ്യങ്ങള്‍ക്കൊടുവില്‍
സര്‍പ്പ ദംശനം പോലെ
കമിതാവിന്റെ മെമ്മറിക്കാര്‍ഡുകള്‍ തഴുകി
യടയ്ക്കുന്ന അവസാന മിഴിത്തിളക്കം പോലെ
അവിശ്വസനീയമായ നീക്കങ്ങളില്‍
പകച്ചു നില്‍ക്കുന്ന കുഞ്ഞുമിഴികള്‍ക്ക്
മുന്നില്‍
തകര്‍ന്നു വീഴുന്ന
വിശ്വാസങ്ങള്‍ പോലെ
കാലുപൊള്ളി കണ്ണീര്‍ തുടച്ചു നില്‍ക്കുന്ന
കറുത്ത തൊലിയില്‍ കണ്ണുടക്കാതെ
കാര്‍വര്‍ണ്ണന്റെ കോമളരൂപത്തെ
വെണ്ണകൊടുത്തു
തോളിലേറ്റുമ്പോള്‍
അതെ... ഓര്‍മ്മകള്‍ പുകയുകയാണ് .
പുകയാത്ത അടുപ്പുകളില്‍
എന്നോ
അണഞ്ഞു പോയ
കനലുകള്‍ ഊതിക്കത്തിക്കും പോലെ
ഓര്‍മ്മകള്‍ ഭാരിച്ച കടം കൊള്ളുകയാണ്.
ജീവിതത്തെ നോക്കിക്കാണാന്‍
മരിച്ചില്ലെങ്കിലും മരിച്ചവന്‍ എന്ന്
മരിക്കാത്തവരെ
ബോധിപ്പിക്കും പോലെ
കഠിനമാകുകയാണ് ഓര്‍മ്മകള്‍.
@ബിജു ജി നാഥ് വര്‍ക്കല
സൌദി
ജിദ്ധയിലെ കൊല്ലം പ്രവാസി സംഘടനയുടെ ദശവാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ചു
;21.02.2016
No comments:
Post a Comment