ഉല്‍പ്പന്നങ്ങളുടെ ബാഹുല്യവും
ഉപഭോക്താവിന്റെ ആവശ്യകതയും
വലുതായി നില്‍ക്കുന്ന കമ്പോളത്തില്‍
കൌതുകത്തിന്റെ മനസ്സുമായാണ് ഞാന്‍ വന്നത്.
നരയും ജരയും ഇല്ലാത്ത
ചുളിവും വലിവും കാണാത്ത
ഒരുപാട് സ്നിഗ്ധ ചര്‍മ്മങ്ങള്‍ കണ്ടു ഞാനാ -
തിരക്കിന്റെ ഘോഷങ്ങളില്‍ .
വെറും ചെറുത് മുതല്‍
ഭീമാകരമായ ലിംഗങ്ങള്‍ വരെ
നിരയായിരിക്കുന്ന കണ്ണാടി മാളികകളില്‍
തിരഞ്ഞെടുപ്പിന്റെ മഹോല്സ്സവം കൊണ്ടാടുന്ന
പെണ്‍ബാഹുല്യവും
വിടരാന്‍ കൊതിക്കുന്നത് മുതല്‍
വാര്‍ധക്യചുളിവു വീണ യോനി വരെ
തിരിച്ചും മറിച്ചും നോക്കുന്ന
കൌമാര , മധ്യാഹ്ന പൗരുഷങ്ങളും
കണ്ണില്‍ കരടായി നിറഞ്ഞു വന്നു .
കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള
ചെറുതും വലുതുമായ മുലകളെ
ചുണ്ടില്‍ തിരുകി നോക്കി തിരഞ്ഞെടുക്കുന്ന
മാതൃത്വം കണ്ടു ലജ്ജ തോന്നിയപ്പോള്‍
തിരിഞ്ഞു നടക്കാമെന്ന് കരുതി.
പൂര്‍ണ്ണ രൂപങ്ങള്‍ ആയി
നഗ്ന യൗവ്വനങ്ങള്‍ വെയില്‍ കൊണ്ട് നില്‍ക്കുന
കവലകളില്‍ മരുന്നിനു പോലും
പക്ഷെ കണ്ടെത്താനായില്ല ഒരു ചലനം .
ഒരു പക്ഷെ ഞാന്‍ കാലത്തിനു ശേഷം
അല്ലെങ്കില്‍ കാലത്തിനു മുന്നേ
അതോ കാലം അറിയാതെ വന്നൊരു
യാത്രികന്‍ ആകാമെന്ന് ആശ്വസിക്കാം
------------ബി ജി എന്‍ വര്‍ക്കല ------