കനവും നിനവും മുഖാമുഖം ---------------------------------------------
തീരത്തിരിക്കുമ്പോള്‍ ഉള്ളം നിറയെ
മഴവില്ലിന് നിറമായിരുന്നു.
സ്വപ്നങ്ങള്‍ കണ്ടു മയങ്ങുന്ന കാലം
ഹൃദയം വസന്തമായിരുന്നു .
മഴ പെയ്തു തോരുന്ന സായന്തങ്ങളില്‍
നനവോലും കുളിരില്‍ അമര്‍ന്നും
ഇളം മഞ്ഞുതിരുന്ന രാവുകളിലൊക്കെയും
ഒരു നെഞ്ചിന് ചൂട് മോഹിച്ചും
ഇരുളും വെളിച്ചവും സമരേഖയായെന്റെ
അരികില്‍ വരും കാലം വരെയും .
ഒരു നാളതു ഒരു നാള് വന്നേന് മുന്നില്‍
സകല നിറവും ഒത്തുചേര്ന്നെന്നോ.
വലുതായ സന്തോഷങ്ങള്‍ ഒക്കെയും
എന്റെ അരികില്‍ ചിറകു വിരിച്ചല്ലോ.
സുമകാലം പോയ് മറഞ്ഞല്ലോ വേഗം
മധുവും ചോര്‍ന്നു പോയാകേ.
പലകാലം പോയതറിയാതെ
പിന്നെയാ നിറമെല്ലാം ചോര്‍ന്നുപോയെന്നോ?
ആഴമില്ലാത്തോരീ തമസ്സില് ഞാനും
ആഴ്ന്നങ്ങു പോയിടുന്നിന്ന്.
ഹൃദയത്തില്‍ ഞാന്‍ വരച്ചിട്ടോരാ
നിറമെല്ലാം കൈവിടുന്നിന്നിവിടെ.
@ബിജു ജി നാഥ്