ലളിത ഗാനം
ഹേമന്തചന്ദ്രിക മാഞ്ഞു മറഞ്ഞുപോയ്
വാസന്തരാവുകള്‍ മയങ്ങിപ്പോയി.
നിന്നെയും എന്നെയും പുൽകിയ പൂങ്കാറ്റ്
ഏതൊരു കാട്ടിൽ പോയ് ഒളിച്ചിരിപ്പൂ.(2) ഹേമന്ദ ....
മാനത്ത് മഴവില്ല് കൂടാരം കെട്ടുന്നൂ
മഴയും ഭൂമിപ്പെണ്ണും പ്രണയിക്കുമ്പോൾ.
കാതരയാം ചെറുകാറ്റിന്റെ കൈകളിൽ
പൂവുകൾ ഗന്ധം അയച്ചിടുന്നു.(2)
ഹേമന്ദ.....
വേനലങ്ങുരുകുന്നു മകരന്ദം പൊഴിയുന്നു
മണ്ണിതില്‍ മുകുളങ്ങള്‍ മിഴിതുറപ്പൂ.
നര്‍ത്തനമാടുന്നു മേഘമയൂഖങ്ങള്‍
നിറയുന്നു ചുറ്റിലും കിളികളകൂജനം (2)
ഹേമന്ദ...
@ ബി.ജി.എൻ വർക്കല
https://youtu.be/WoIrtU9Kcz4?si=ATvAIe5_ocU-SC2v
No comments:
Post a Comment