Showing posts with label പരിഭാക്ഷ. Show all posts
Showing posts with label പരിഭാക്ഷ. Show all posts

Monday, January 30, 2017

ഒരു പുഷ്പം പോലെ


ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും ജലം വേണം.
സന്തോഷസന്താപശ്രുക്കൾ
അതു പൂർണ്ണമാക്കുന്നുവല്ലോ .

ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും വെളിച്ചമാവശ്യം
ശ്വാസം നിലനിർത്തുവാൻ
സന്തോഷമവസരമേകുന്നല്ലോ.

ഒരു പുഷ്പത്തിനെന്നപോൽ
ജീവിതത്തിനും തിരിച്ചറിവു വേണം.
പ്രണയത്തിനതിൻ ഊഷ്മളത
തിരിച്ചറിയാൻ കഴിയുന്നപോൽ.

വെള്ളം വെളിച്ചം പ്രണയമവയൊ-
ന്നൊന്നിനോട് പൂരകമെന്നപോൽ '
വേണമീയുലകിൽ ജീവിതത്തിൽ
നമ്മൾ തൻ സ്വപ്‌നം പൂവണിഞ്ഞീടുവാൻ.
........ ബി.ജി.എൻ വർക്കല
(ഇലോന ഹെസ്സയുടെ ജസ്റ്റ് ലൈക്ക് എ ഫ്ലവർ എന്ന കവിതയുടെ തർജ്ജമ . I + You = We എന്ന പുസ്തകത്തിൽ നിന്നും)

Just like a flower

Just like a flower, life needs water to grow;
Tears of sadness and joy complete it's worthiness.

Just like a flower, life needs light to be,
Happiness gives a chance to breath.

Just like a flower, life needs understanding ,
For love is the ability to feel.

But neither water,light nor love are ever successful without the other,
So life needs all three to be what makes our dreams come true.
..............Ilona Hesse

Saturday, February 20, 2016

ചെമ്പനീര്‍ പൂവിതെത്ര ചുവന്നു ,

വര്‍ഷകാലത്തില്‍ വിരിഞ്ഞ ചെമ്പനീര്‍
പൂവിന്റെ ചുവപ്പ് പോലെന്‍ പ്രണയം
സപ്തസ്വരങ്ങള്‍ ഇഴചേര്‍ന്നൊഴുകും
മധുരമനോജ്ഞഗാനമെന്‍ പ്രണയം .

എത്രയാഴങ്ങളില്‍ പ്രണയമേ നീ നൃത്ത-
മാടുന്നൊരു മയിലിനെപോലെന്നില്‍
കടലേഴും കരയെടുക്കും കാലം വരെ
പ്രണയമേ നീയെന്നില്‍ ജ്വലിക്കും.

കടലുകള്‍ വറ്റി വരണ്ടു പോകുകയും
കന്മദമുരുക്കും സൂര്യ താപത്തിലും
സമയനാഴിയിലെന്‍ ജീവനമരും വരെ
പ്രിയനേ ഞാന്‍ പ്രണയത്തിലാറാടും.

പ്രണയമല്ലാതൊന്നും സുഖദമല്ല.
സുഖദമല്ല നിമിഷങ്ങള്‍ പോലുമേ .
വന്നിടും കാതങ്ങളകലെയെങ്കിലും
പ്രണയമേ നിന്നിലെത്താനെന്നുമേ.
---------------------ബി ജി എന്‍ വര്‍ക്കല
A Red, Red Rose
■■■■■■■■■■■■■■■
ROBERT BURNS
■■■■■■■■■■■■■■■
O my Luve is like a red, red rose
That’s newly sprung in June;
O my Luve is like the melody
That’s sweetly played in tune.
So fair art thou, my bonnie lass,
So deep in luve am I;
And I will luve thee still, my dear,
Till a’ the seas gang dry.
Till a’ the seas gang dry, my dear,
And the rocks melt wi’ the sun;
I will love thee still, my dear,
While the sands o’ life shall run.
And fare thee weel, my only luve!
And fare thee weel awhile!
And I will come again, my luve,
Though it were ten thousand mile.