Pages

Sunday, August 7, 2022

പ്രണയം

പ്രണയം
.................

അതിസുന്ദരമെന്ന് ചൊല്ലുന്നു
അധികമായ് പ്രണയിച്ചു പോകുകിൽ
അതിമധുരമെന്ന് ചൊല്ലുന്നു
അധികമായ് ലാളിച്ചു പോകുകിൽ.

ഇമകൾ നിറയാതെ കാക്കുവാൻ
ഇടതടവില്ലാതെ സഞ്ചരിക്കണം കൂടെ.
ഇമകൾ തിളങ്ങി നിന്നീടുവാൻ
ഇടയിലൊക്കെ പറഞ്ഞിടണം പ്രണയം.

ഉടലിനെ മറക്കാൻ പഠിക്കണം
ഉപമകൾ കൊണ്ടു മൂടണം നിത്യവും
ഉലയിലൂതി തെളിക്കുന്ന ലോഹത്തിൽ
ഉതിരും കാന്തി നിറക്കണം മുഖത്തെന്നും.

ഋതുക്കൾ മാറി പോയെന്നിരിക്കിലും
ഋണബാധ്യതയില്ലാതെ നിൽക്കണം.
ഋഷികളെപ്പോലെ മാറിനിന്നീടണം നാം 
ഋഷഭ ഗുണം കാട്ടാതെ നാൾക്ക് നാൾ.

എത്രകാലം ചരിക്കുന്നു കൂടെയെന്നല്ല
എത്രചാരെ ഇരിപ്പതെന്നളന്നീടും
എത്ര നിൻ ചിത്തം തുറന്ന് കാട്ടീടുകിലും
എന്തിത്ര ചതിപ്പതെന്നേ കേട്ടിടും ന്യൂനം. 

ഒട്ടു നിങ്ങൾ നിശബ്ദമായ് പോയെന്നാൽ
ഒട്ടുമേ സഹിച്ചീടുകില്ലത്രെയത്  സഹജം.
ഒന്നു മിണ്ടാൻ താമസിച്ചീടുകിൽ പിന്നെ
ഒട്ടുമുണ്ടാകില്ലാ മനഃസുഖം നാൾക്കു നാൾ.
@ ബിജു. ജി.നാഥ്






No comments:

Post a Comment