Pages

Tuesday, August 2, 2022

അതൊരു രാജ്യമായിരുന്നു .

അതൊരു രാജ്യമായിരുന്നു .

 ......................................................

അതേ അതൊരു രാജ്യമായിരുന്നു.!
ദേശീയത ചോണനുറുമ്പു പോലെ
ഉറക്കത്തില്‍പ്പോലും ശല്യം ചെയ്യുന്ന ജനതയുടെ പ്രിയപ്പെട്ട രാജ്യം .

കണക്കെടുപ്പിന്റെ നാളുകളില്‍,
ദേശീയത പ്രൊഫൈലുകളിലും
മേല്‍ക്കൂരയിലും അങ്കണത്തുമൊക്കെ
ഐക്യം പറയുന്നവരുടെ നാട്.

പൈതൃകമെന്നത് വിഗ്രഹങ്ങളിലും
മന്ദിരങ്ങളിലുമാണെന്ന ബോധവും
സംസ്കാരമെന്നത്
മൃഗപൂജയിലും മൂത്രപാനത്തിലുമാണെന്ന്
ദിനേന ഉരുക്കഴിക്കുന്നവരുടെ നാട്.

പുരുഷാധിപത്യത്തിൻ്റെ മേൽക്കോയ്മയിൽ
സമത്വം ഘോഷിക്കുന്നവർ
ജാതിമേൽക്കോയ്മകളിൽ
ഊറ്റം കൊള്ളുന്നവരുടെ നാട്.

അതേ, അതൊരു തെരുവാണ്
അതൊരു നഗരമാണ്
അതൊരു ഗ്രാമമാണ്.
അതൊരു രാജ്യമാണ്. 
@ബിജു. ജി. നാഥ്

No comments:

Post a Comment