ഒറ്റമരം
............
ഋതുക്കൾ കൈയ്യൊഴിഞ്ഞ
ഒറ്റമരമാണ് ഞാൻ!
വേനലിൽ തളിർത്തും
വർഷത്തിൽ ഉണങ്ങിയും
പൂക്കാതെ,
കായ്ക്കാതെ
വേരുകൾ ആഴത്തിലാഴ്ത്താതെ
കൈകൾ ആകാശത്തോളം ഉയർത്താതെ
ചെറുകാറ്റിൽ കടപുഴകിയും
വൻകാറ്റിൽ നിവർന്നുനിന്നും
പ്രകൃതിയുടെ എല്ലാ നിയമങ്ങൾക്കും നേരെ
പിണങ്ങി നില്ക്കുന്നൊരു ഒറ്റമരം.
.... ബിജു.ജി.നാഥ് വർക്കല
No comments:
Post a Comment