തറവാട്ടു മുറ്റത്ത്
പുലയാട്ട് ചെയ്യുന്ന
പരമാധികാരത്തെ നോക്കി
പഴമനസ്സാണെന്നു മനസ്സിൽ പറയുമീ
പടുവങ്കന്മാരുടെ ലോകം!
കനകം വിളയിലും
പുരമേലതേറുകിൽ
കോതിവിട്ടീടെന്ന ധർമ്മം
അന്ധരും ബധിരരും
തമ്മിൽ ഭരിക്കുമ്പോൾ
ചൊല്ലുവതാരോടായീയുലകിൽ..!
.ബിജു ജി നാഥ് വർക്കല
ആരോടുമില്ല പറയാന്‍.. നല്ലത് ബിജു...
ReplyDelete