Pages

Wednesday, March 9, 2016

നിന്റെ ഓർമ്മകൾ !


നഷ്ടമാകുന്ന പകലുകൾ
മാഞ്ഞു പോകുന്ന നിഴലുകൾ
നിറം വറ്റിയ കനവുകൾ
നിനക്കെത്ര സാദ്ധ്യതകൾ!


ഒരിക്കലും പിരിയാത്ത ഓർമ്മകൾ
മറന്നിടാത്ത ദിനരാത്രങ്ങൾ
മധുരിക്കുന്ന നിമിഷങ്ങൾ
കരളിൽ വേദന പൊടിക്കുന്ന വാക്കുകൾ
നമുക്കിടയിലെ മൗനത്തിലും
നമ്മിലെ വാചാലതയ്ക്കും
എന്തെന്തു ആഴങ്ങൾ!

മുറിഞ്ഞു വീഴുമിലകൾ പോലെ
ഒഴുകിയകലും ജലം പോലെ
പെയ്ത് തോർന്ന മഴ പോലെ
പ്രണയം ശംഖിലൊളിക്കുന്നു.

തിരികെ വരാത്തത്രയും ദൂരേക്ക്
കാഴ്ചയെത്താത്ത താഴ്ചയിൽ
ഇരുട്ടിന്റെ പുതപ്പു മുടിക്കിടക്കാൻ
നിനക്കെന്തിഷ്ടമാണ്!
.................. ബിജു .ജി .നാഥ്

1 comment:

  1. കാഴ്ചയെത്താത്ത ദൂരത്തിലെത്തുമ്പോഴാണ് സ്നേഹത്തിന്‍റെ വിലയറിയുക....
    കവിത നന്നായി
    ആശംസകള്‍

    ReplyDelete