Pages

Saturday, April 21, 2012

മരുഭൂമിയുടെ ദാഹം

ഒരു നേരിയ നൊമ്പരം പോലെ
എന്റെ കിനാവിന്റെ പടികടന്നെത്തും
ഇണപ്പക്ഷി നീ....
നിന്നെ മറക്കുവാൻ
നിന്നെ പിരിയുവാൻഞാന്‍
എതു കാളകൂടം കുടിക്കെണം...?

നീ എന്റെ ചിന്തയിൽ അരിഞ്ഞിട്ട
ഹിമശകലങ്ങള്‍,
എന്റെ രസനയെ
ഒരു ചിത്ര ശലഭത്തിൻ ചിറകുപോല്‍
വിറക്കുമീ അനുഭൂതി ആക്കവെ,
പ്രിയെ  നിന്നെ ഞാന്‍
പ്രണയിച്ചു പൊകുന്നു...!

അറിയാതെ, ഇമകള്‍  അറിയാതെ
കണ്ണുനീർ തുള്ളികള്‍  ചൊരിയാതെ
വേദനകടലുകള്‍ തന്നാഴത്തില്‍
ഒളിഞ്ഞിരിക്കുന്ന  ചിപ്പിതൻ
മുത്തുകള്‍  തിരഞ്ഞു  പോകട്ടെ
നിനക്കായ് നൽകുവാൻ
നിന്റെ സ്നേഹത്തിനു
പകരം നിനക്കേകുവാൻ...!

നിന്ന മറക്കുവാൻ എത്രയൊ വട്ടം
എന്റെ ചിന്തകളെ പുകച്ചും ,
മദിരാക്ഷിയിൽ തളച്ചും,
മദ്യത്തില്‍ മുക്കിയും
ശ്രമിച്ചുവെങ്കിലും പ്രിയെ
ഞാൻ അശക്തനാണ് ...!

എനിക്കറിയില്ല, കഴിയില്ല ,
നീ ഇല്ലാതെ ഒരു നിമിഷംപോലും
ശ്വസിക്കുവാന്‍ , ചിരിക്കുവാന്‍,
പൊട്ടിക്കരയുവാന്‍ , എല്ലാം -
മറന്നൊന്നുറങ്ങുവാന്‍
എനിക്കു നീ ഇല്ലാതേ പറ്റില്ല
എനിക്കു നീ ഇല്ലാതേ പറ്റില്ല  ...!
------------------------ബി ജി എന്‍

No comments:

Post a Comment